Skip to Content

Connect. Engage. Thrive


IIM Campus Visit

26th August 2025


✨ഐ.ഐ.എം കോഴിക്കോട്-ലെ അപൂർവ അവസരം ✨

ജെ.എൻ.വി കോഴിക്കോട് അലുംനി നെറ്റ്‌വർക്ക് × 2ാം ബാച്ച് ചേർന്ന്, സ്കൂളിന്റെ ആദ്യത്തെ ഐ.ഐ.എം കോഴിക്കോട് സന്ദർശനം സംഘടിപ്പിച്ചു! 🎓
ഇവന്റിൽ 22ാം ബാച്ച് അലുംനിയായ യാദു ഉണ്ണികുളം പങ്കെടുത്തു.

വിദ്യാർത്ഥികൾക്ക് അനുഭവിക്കാൻ കഴിഞ്ഞത്:
✅ ക്യാമ്പസ് ടൂർ
✅ പ്രചോദനാത്മക ക്ലാസ് – Prof. എസ്. പ്രവീൺ
✅ ബിസിനസ് മ്യൂസിയം സന്ദർശനം

ഒന്നിൽ എല്ലാം നിറഞ്ഞ ഒരു ദിനം! ✨

ഇവന്റ് വിജയകരമാക്കാൻ സഹായിച്ച JNV അലുംനികൾക്ക് പ്രത്യേക നന്ദി:
🙏 രമേഷ് കുമാർ (Batch 5)
🙏 യാദു ഉണ്ണികുളം (Batch 22)

🙏 ദേവരാജൻ കൊറമ്പട്ട (Batch 10).



MMC Campus Visit

21st August 2025


MMC ഉള്ളിയേരിയിലേക്ക് നവോദയ സ്കൂൾ സയൻസ് വിദ്യാർത്ഥികളുടെ പഠനയാത്ര

🧠✨ JNV കോഴിക്കോട് 12ാം ക്ലാസ് സയൻസ് ബാച്ച് വിദ്യാർത്ഥികൾ MMC ഉള്ളിയേരി സന്ദർശിച്ച് മെഡിക്കൽ സയൻസിൽ വിലപ്പെട്ട പ്രായോഗിക അറിവുകൾ സമ്പാദിച്ചു.

🔍 അനാട്ടമി, ഫോറൻസിക് മെഡിസിൻ  വിഭാഗങ്ങൾ പ്രത്യേകമായി അവതരിപ്പിച്ച പ്രദർശനങ്ങൾ വഴി വിദ്യാർത്ഥികൾക്ക് ഈ ശാസ്ത്ര ശാഖകളിൽ സംവേദനാത്മക പഠനാനുഭവം ലഭിച്ചു.

🤝 JNVCAN നേതൃത്വത്തിലുള്ള ക്യാമ്പസ് കണക്റ്റിന്റെ ഭാഗമായി രണ്ടാം ബാച്ച് സംഘടിപ്പിച്ച യാത്ര, MMC യിലെ JNV പൂർവവിദ്യാർത്ഥികളായ Dr. കവിത, Dr. ജസീൽ, കൂടാതെ രണ്ടാം ബാച്ചിലെ ശ്രീ സുജിത്ത് എന്നിവരുടെ ഏകോപനത്തോടെ നടന്നു.

🙏 MMC ഉള്ളിയേരിയിലെ അനാട്ടമി, ഫോറൻസിക് മെഡിസിൻ വിഭാഗങ്ങൾക്കും മാനേജ്മെന്റിനും ജീവനക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️ നിങ്ങളുടെ സ്വീകരണവും മാർഗനിർദേശവും ഈ യാത്രയെ മറക്കാനാവാത്തതാക്കി!



Photography & Videography Workshop

16th August 2025


📸✨ DSLR Photography & Videography Workshop ✨🎥

ഓഗസ്റ്റ് 16-ന് JNV Calicut Alumni Networkന്‍റെ  ആഭിമുഖ്യത്തിൽ, 2-ാം ബാച്ചിലെ നവീൻ ചന്ദ്രൻ നടത്തിയ 4 മണിക്കൂർ വർക്ക്‌ഷോപ്പ് വിദ്യാർത്ഥികൾക്ക് Visual storytelling  ലോകത്തേക്കുള്ള മനോഹരമായൊരു പ്രവേശനമായിരുന്നു. JNVCAN  പ്രസിഡണ്ട് മനുദേവ്(10th ബാച്ച്), കൂടെ  പങ്കെടുത്തു.

വിദ്യാർത്ഥികൾ പഠിച്ചത്:
📍 ഫോട്ടോഗ്രഫിയുടെ അടിസ്ഥാന സിദ്ധാന്തങ്ങൾ
📍 DSLR ക്യാമറ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം

വിദ്യാർത്ഥികളുടെ ഉത്സാഹപൂർണ്ണമായ പങ്കാളിത്തവും പോസിറ്റീവ് ഫീഡ്ബാക്കും പരിപാടിയുടെ വിജയമായി!🙌



Introduction to Film Making

13th July 2025


ഫിലിം മേക്കിംഗിലേക്ക് ഒരു അരങ്ങേറ്റം 🎬

JNV Calicut Alumni Network സംഘടിപ്പിച്ച, JNV Calicut 2-ാം ബാച്ചിന്റെ പിന്തുണയോടെ, 19-ാം ബാച്ചിലെ അരുൺ കുമാർ July 13ന് നടത്തിയ Introduction to Film Making സെഷൻ വിദ്യാർത്ഥികൾക്ക് സിനിമാരംഗത്തെ കരിയർ സാധ്യതകൾ പരിചയപ്പെടുത്തുന്നതായി.

📽️ രാവിലെ – ഫിലിം മേക്കിംഗിനെക്കുറിച്ചുള്ള ഇന്ററക്റ്റീവ് സെഷൻ
🎥 തുടർന്ന് –
ഉച്ചയ്ക്ക് ശേഷം – പഠിച്ച കഴിവുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ ക്യാമ്പസിൽ സ്വതന്ത്രമായി വീഡിയോ ചിത്രീകരണം

വിദ്യാർത്ഥികളുടെ ഉത്സാഹ പൂർണമായ പങ്കാളിത്തവും, അവർ നൽകിയ പോസിറ്റീവ് ഫീഡ്ഡ്‌ബാക്കും  വർക്ഷോപ്പിന്റെ വിജയമായി.

ഈ പരിപാടിയെ പിന്തുണച്ചത്:
✨ ജനീഷ്, സുജിത് എം (2-ാം ബാച്ച്)
✨ അമ്പിളി (5-ാം ബാച്ച്)
അതുൽ കെ ടി ( 19 ബാച്ച്
സരയു (19 ബാച്ച്)
നവീൻ എൻ (19 ബാച്ച്)
ശ്രേയ വി (20 ബാച്ച്)



Say No to Drugs

26 June 2025


രാസ ലഹരിക്ക് എതിരെ കോഴിക്കോട് ജില്ലാ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ  കോഴിക്കോട് ജവാഹർ നവോദയ വിദ്യാലയത്തിൽ, JNV Calicut Alumni Network, രണ്ടാം വർഷ പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ June 26 ന് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്തു പ്രെസിഡന്റ്‌  ശ്രീമതി ലീനാ പിഎം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു . ബൈജു പാലയാട് നടത്തിയ ബോധവത്കരണ ക്‌ളാസിൽ
400 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ചടങ്ങിൽ അധ്യാപകനായ

ശ്രീ. ദിവാകരൻ, പൂർവ വിദ്യാർത്ഥികളായ സിനിന(2nd batch) ഷിജിത്ത് എന്നിവർ  പങ്കെടുത്തു.